Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HepatitisPrevention

Family Health

ഹെപ്പറ്റൈറ്റിസ് -പ്രതിരോധം സാധ്യമാണോ?

ഹെ​പ്പ​റ്റൈ​റ്റി​സി​നെ പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ആ​വ​ശ്യ​മാ​യ ശാ​സ്ത്രീ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ഇ​ന്ന് ല​ഭ്യ​മാ​ണ്.

· ഹെ​പ്പ​റ്റൈ​റ്റി​സ് ബി-​യ്ക്ക് സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്.
· ല​ളി​ത​മാ​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താം.
· ഹെ​പ്പ​റ്റൈ​റ്റി​സ് സി ​പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ണ്.
· ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​നി​യ​ന്ത്രി​ക്കു​ന്ന ചി​കി​ത്സ​യി​ലൂ​ടെ സി​റോ​സി​സി​ന്‍റെ​യും ക​ര​ള്‍ കാ​ന്‍​സ​റി​ന്‍റെ​യും സാ​ധ്യത ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​പ്ര​തി​രോ​ധം ജ​ന​നം മു​ത​ല്‍ ത​ന്നെ ആ​രം​ഭി​ക്ക​ണം. ജ​നി​ച്ച് ആ​ദ്യ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന​ല്‍​കു​ന്ന വാ​ക്‌​സി​നും തു​ട​ര്‍​ന്ന് ശു​പാ​ര്‍​ശ ചെ​യ്യു​ന്ന ഡോ​സു​ക​ളും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഹെ​പ്പ​റ്റൈ​റ്റി​സി​നെ അ​ക​റ്റാ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍

ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ത്തെ​പ്പ​റ്റി ബോ​ധ​വാ​ന്മാ​യി​രി​ക്കു​ക. രോ​ഗം പ​ക​രു​ന്ന​തെ​ങ്ങ​നെ എ​ന്ന് മ​ന​സി​ലാ​ക്കു​ക. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക, അ​പ​ക​ട​സാ​ദ്ധ്യ​ത​യു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ശു​ദ്ധ​ജ​ല​വും സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണ​വും ഉ​പ​യോ​ഗി​ക്കു​ക. സൂ​ചി​ക​ളോ റേ​സ​റു​ക​ളോ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക, ടാ​റ്റൂ-​പി​യേ​ഴ്‌​സിം​ഗ് ചെ​യ്യു​മ്പോ​ള്‍ അ​ണു​വി​മു​ക്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക. രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ചി​കി​ത്സ വൈ​ക​രു​ത്.

അ​തോ​ടൊ​പ്പം, ഹെ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ത​രെ വി​വേ​ച​ന​ത്തി​നി​ര​യാ​ക്കാ​തി​രിക്കു​ക​യും വേ​ണം. ഹെ​പ്പ​റ്റൈ​റ്റി​സ് ഒ​രു അ​ണു​ബാ​ധ​യാ​ണ്; അ​ത് ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​ത്തെ​യോ ജീ​വി​ത​രീ​തി​യെ​യോ വി​ല​യി​രു​ത്താ​നു​ള്ള കാ​ര​ണ​മ​ല്ല. സാ​മൂ​ഹി​ക അ​പ​മാ​ന​ത്തെ ഭ​യ​ന്ന് പ​ല​രും പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഒ​ഴി​വാ​ക്കു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ശ്ശ​ബ്ദ​ത ത​ക​ര്‍​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ്.

അ​റി​യുക, പ​രി​ശോ​ധി​ക്കു​ക, പ്ര​തി​രോ​ധി​ക്കു​ക

ഹെ​പ്പ​റ്റൈ​റ്റി​സ് ഇ​ല്ലാ​താ​ക്കാ​ന്‍ വ്യ​ക്തി​പ​ര​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ മാ​ത്രം മ​തി​യാ​കി​ല്ല. പ​രി​ശോ​ധ​ന, വാ​ക്‌​സി​നേ​ഷ​ന്‍, ചി​കി​ത്സ എ​ന്നി​വ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. പ്ര​ത്യേ​കി​ച്ച് മാ​തൃ-​ശി​ശു ആ​രോ​ഗ്യ​പ​രി​പാ​ല​ന പ​രി​പാ​ടി​ക​ളി​ലും ഉ​യ​ര്‍​ന്ന അ​പ​ക​ട​സാ​ദ്ധ്യ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലും ഹെ​പ്പ​റ്റൈ​റ്റി​സ് സ്‌​ക്രീ​നിം​ഗി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി​ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ന​മു​ക്ക് കൈ​കോ​ര്‍​ക്കാം - ഹെ​പ്പ​റ്റൈ​റ്റി​സ് ത​ട​യാം, ചി​കി​ത്സി​ക്കാം, ഹെ​പ്പ​റ്റൈ​റ്റി​സ് സി ​പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാം. ഒ​രു വാ​ക്‌​സി​ന്‍, ഒ​രു ര​ക്ത​പ​രി​ശോ​ധ​ന, അ​ല്ലെ​ങ്കി​ല്‍ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു തു​റ​ന്ന സം​ഭാ​ഷ​ണം പോ​ലും ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കും.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഡി​ൽ​മോ യെ​ൽ​ദോ, ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി, എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up